അധ്യാപക ഒഴിവ്


മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലും പട്ടികജാതി വികസനവകുപ്പിന്റെ അധീനതയിലുമുള്ള പെൺകുട്ടികൾക്കായുള്ള കീഴ്‌വായ്പൂര് പ്രീമെട്രിക് ഹോസ്റ്റലിൽ 2025–26 അധ്യയനവർഷത്തിൽ ട്യൂഷൻ നൽകുന്നതിന് അധ്യാപക ഒഴിവുണ്ട്. 

യുപിയിൽ എല്ലാ വിഷയങ്ങൾക്കും ഹൈസ്കൂളിൽ ഇംഗ്ലിഷ്, ഹിന്ദി, കണക്ക്, നാച്ചുറൽ സയൻസ് (ബയോളജി), ഫിസിക്കൽ സയൻസ് (ഫിസിക്സ് ആൻഡ് കെമിസ്ട്രി), സോഷ്യൽ സ്റ്റഡീസ,് എന്നീ വിഷയങ്ങൾക്കുമാണു ട്യൂഷൻ നൽകുന്നത്. അതതു വിഷയങ്ങളിൽ ബിരുദവും ബിഎഡും ബിരുദാനന്തര ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. 

അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മേയ് 7ന് മുൻപ് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പട്ടികജാതി വികസന ഓഫിസർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ