വോളിബോള്‍ ടൂര്‍ണമെന്റ് 'മല്ലപ്പള്ളി വോളി 2K25' മെയ് 17, 18 തീയതികളില്‍

ലഹരിയാകാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ  മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തില്‍ നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റ് 'മല്ലപ്പള്ളി വോളി 2K25' മെയ് 17, 18 തീയതികളില്‍ ബോണോ റോബാ സ്റ്റേഡിയത്തില്‍ നടക്കും.

മല്ലപ്പള്ളി ടൗണില്‍ കിച്ചണ്‍വേള്‍ഡ് സ്റ്റോറിന് സമീപമുള്ള ബോണോ റോബാ സ്റ്റേഡിയത്തില്‍ മെയ് 17 ശനി വൈകിട്ട് 4.30 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും.

കീഴ്‌വായ്പൂര് ഹൈലാന്റേഴ്സ്, ടൗണ്‍ക്ലബ്ബ് വാളക്കുഴി, വിബിസി നിരവ്, എ വണ്‍ പൂങ്കാവ് എന്നീ ടീമുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റില്‍ പാലാ അല്‍ഫോണ്‍സ കോളജ്, ആലപ്പുഴ സിക്സെസ് എന്നീ വനിതാ ടീമുകളുടെ സൗഹൃദമത്സരവും ഉണ്ടാകും.

മല്ലപ്പള്ളിയുടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സൗമ്യസാനിദ്ധ്യമായിരുന്ന ശ്രീ. പി എം കുഞ്ഞമ്പായിയുടെ സ്മരണാര്‍ഥം 'പി എം കുഞ്ഞമ്പായി സ്മാരക എവര്‍റോളിങ്ങ് ട്രോഫിയാണ് മത്സരത്തില്‍ നല്‍കുന്നത്. വനിതാ ടീം മത്സരത്തില്‍ വിജയികള്‍ക്ക് മുന്‍ സംസ്ഥാന വോളിബോള്‍ താരം അച്ചന്‍കുഞ്ഞ് കുഴിവേലില്‍ സ്മാരക എവര്‍റോളിങ്ങ് ട്രോഫിയും നല്‍കും. 

മെയ് 18ന് ഫൈനല്‍ മത്സരത്തിന് ശേഷം വൈകിട്ട് മുന്‍ എംഎല്‍എ രാജു ഏബ്രഹാം സമ്മാനദാനം നടത്തും. 

വാര്‍ത്താ സമ്മേളനത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആല്‍ഫിന്‍ ഡാനി, സംഘാടക സമിതി ചെയര്‍മാന്‍ എം രാജന്‍, സംഘാടക സമിതി ഭാരവാഹി ആന്റിച്ചന്‍ ബോണോ റോബാ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ