മല്ലപ്പള്ളി താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മെയ് 17 ന്

മല്ലപ്പള്ളി താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മെയ് 17 ന്. മല്ലപ്പള്ളി ആശുപത്രി അങ്കണത്തിൽ 17 ന്  വൈകിട്ട് 3 മണിക്ക് ചേരുന്ന യോഗത്തിൽ നിർമ്മാണ ഉത്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിക്കുന്നതാണ്. വൈദുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി അദ്ധക്ഷത വഹിക്കുന്ന യോഗത്തിൽ എം. പി ആന്റോ ആന്റണിയും അഡ്വ. പ്രമോദ് നാരായണും മുഖ്യ പ്രഭാഷണം നടത്തുന്നതും യോഗത്തിൽ അഡ്വ. മാത്യു ടി തോമസ്, ജനപ്രീതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിക്കുന്നതുമാണ്.

മല്ലപ്പള്ളി താലൂക് ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി ജോയി, ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ശ്രീ. മാത്യു (ബാബു കൂടത്തിൽ),  ബ്ലോക്ക് പഞ്ചായത് അംഗങ്ങളായ സി എൻ മോഹൻ, സിന്ധു സുബാഷ്,സുധി കുമാർ, റിമി ലിറ്റിതുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ