ആനിക്കാട് നൂറോമ്മാവ് കണ്ണംപ്ലാക്കലിൽ പുലിയുടെ കാൽപ്പാദം മണ്ണിൽ പതിഞ്ഞതായി നാട്ടുകാരുടെ സംശയം. വലിപ്പത്തിലുള്ള കാൽപ്പാദമാണു നാട്ടുകാർ കണ്ടത്. ഇതാണു സംശയത്തിനിടയാക്കിയത്.
ഇതെത്തുടർന്ന് വനംവകുപ്പ്, പൊലീസ് അധികാരികളെ വിവരമറിയിച്ചു. വനംവകുപ്പ് അധികാരികൾക്ക് മണ്ണിൽ പതിഞ്ഞ കാൽപ്പാദത്തിന്റെ ഫോട്ടോ അയച്ചുനൽകി. കാൽപ്പാദം വലിയ നായയുടേതാകാമെന്നാണ് അവർ അറിയിച്ചതെന്നു നാട്ടുകാർ പറഞ്ഞു.