മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണകർമം തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ പ്രൊഫ ഡോ ജേക്കബ് ജോർജ് നിർവഹിച്ചു. യോഗത്തിൽ മല്ലപ്പള്ളി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ പ്രസിഡൻറ് ശ്രീ. കെ ജി രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു . മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ എസ് വിജയൻ പിള്ള മുഖ്യാഥിതി ആയിരുന്നു. ഭരണ സമിതി അംഗങ്ങൾ ആയ അനീഷ് രാജു, ജിൻസി പി മാത്യു, സെക്രട്ടറി പി ജയശ്രീ എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം പഠനോപകരണങ്ങൾ വിതരണം ചെയ്തു
0