തുരുത്തിക്കാട് ബിഎഎം കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. കോളേജ് വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം 26-ന് മുൻപ് ഓഫീസിൽ നൽകണം. ഫോൺ: 04692682241, 8078292241.
റാന്നി കിസുമം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം കൊമേഴ്‌സ്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിന്ദി, ഇക്കണോമിക്‌സ്, ഹിസ്റ്ററി വിഷയങ്ങളിൽ താത്‌കാലിക അധ്യാപകരുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 22-ന് രാവിലെ 9.30-ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9747185952.