എഴുമറ്റൂർ, കൊറ്റനാട്, കുന്നന്താനം പഞ്ചായത്തുകളിലെ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണം

എഴുമറ്റൂർ, കൊറ്റനാട്, കുന്നന്താനം പഞ്ചായത്തുകളിലെ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ  ഉടമസ്ഥർ മുറിച്ച് മാറ്റുകയോ, ശിഖരങ്ങൾ നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കുകയോ ചെയ്യണം. മരങ്ങൾ മുറിച്ചു മാറ്റാതെ ഉണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമ പ്രകാരം ഉടമസ്ഥർ ഉത്തരവാദിയായിരിക്കുമെന്നും എഴുമറ്റൂർ, കൊറ്റനാട്, കുന്നന്താനം പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചു.

അപകടകരമായി നിൽക്കുന്നവ മാറ്റുന്നതിന് പഞ്ചായത്തിൽനിന്നും നോട്ടീസ് നൽകിയിട്ടും നടപടി സ്വീകരിക്കാത്തവർക്കെതിരേ ഇനിയൊരറിയിപ്പ് കൂടാതെ പഞ്ചായത്തീരാജ് ആക്ട്, ദുരന്തനിവാരണനിയമം എന്നിവ പ്രകാരം തുടർ നടപടിയെടുക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ