മല്ലപ്പള്ളിയിൽ കഞ്ചാവുമായി അതിഥിതൊഴിലാളികൾ പിടിയിൽ. രണ്ട് അതിഥിത്തൊഴിലാളികളെ മല്ലപ്പള്ളി ടൗണിൽ നിന്നാണ് എക്‌സൈസ് വിഭാഗം അറസ്റ്റുചെയ്തത്. ബീഹാർ സ്വദേശി താജാവുൽ മിയ(32) യിൽനിന്ന് 20 ഗ്രാമും ബംഗാൾ സ്വദേശി ഹാജിദുൽ ഷേക്കി(28) ൽനിന്ന് 16 ഗ്രാമും കഞ്ചാവ് കണ്ടെടുത്തു.
എക്‌സൈസ് സർക്കിൾ സ്‌ക്വാഡ് ഇൻസ്‌പെക്ടർ അജികുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ ലീനാ ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.