ചെറുകോൽ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 11ന് 10ന് അഭിമുഖത്തിന് ഓഫിസിൽ പങ്കെടുക്കാം.
ചെറുകോൽ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 11ന് 10ന് അഭിമുഖത്തിന് ഓഫിസിൽ പങ്കെടുക്കാം.
വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഫിസിക്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യപകരുടെ ഒഴിവുകളുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 16ന് 10ന് അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഇളമണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ഇംഗ്ലിഷ് വിഭാഗത്തിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് 10ന് സ്കൂളിൽ നടക്കും.
പയ്യനല്ലൂർ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഇംഗ്ലിഷ് എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 11ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ എത്തണം.
കൊടുമൺ അങ്ങാടിക്കൽ തെക്ക് എസ്എൻവി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ഇക്കണോമിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. 12ന് 10ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്കൂളിൽ എത്തണം. 6238538360
മാരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11ന് സ്കൂളിൽ ഹാജരാകണം.
കുടശനാട് ഗവ. എസ്വി എച്ച്എസ്എസിൽ ഹിന്ദി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഹയർ സെക്കൻഡറി ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 12ന് 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.