വായ്പൂര് എൻഎസ്എസ് എച്ച്എസ്എസിൽ ഫിസിക്സ്, ഹിന്ദി, കൊമേഴ്സ് വിഷയങ്ങളിൽ ഹയർസെക്കൻഡറി സ്കൂൾ ജൂനിയർ അധ്യാപക താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 15ന് മുൻപ് അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.9447356865.
തീയാടിക്കൽ വലിയകുന്നം സെന്റ് മേരീസ് വിഎച്ച്എസ്എസിൽ വൊക്കേഷനൽ ടീച്ചർ ലാബ് ടെക്നിഷ്യൻ ഫാർമ, ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്. നോൺവൊക്കേഷനൽ: ഇംഗ്ലീഷ്, കൊമേഴ്സ് , എന്റർപണർഷിപ് ഡവലപ്െമന്റ് ( ജിഎഫ്സി) എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 9446918406.
കോഴഞ്ചേരി ഗവ. എച്ച്എസിൽ എൽപിഎസ്ടി വിഭാഗത്തിലേക്ക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത ഉള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി 10ന് 10ന് ഓഫിസിൽ അഭിമുഖത്തിൽ പങ്കെടുക്കാം.
അയിരൂർ കാഞ്ഞീറ്റുകര ഗവ. എസ്വിഎൽപി സ്കൂളിലെ എൽപിഎസ്ടി വിഭാഗത്തിലേക്ക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കെ–ടെറ്റ് യോഗ്യത ഉള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി 9ന് 10ന് അഭിമുഖം പങ്കെടുക്കാം. 9495052694.
പന്തളം തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ,ബോട്ടണി ജൂനിയർ,സുവോളജി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഒാഫീസിൽ ഹാജരാകേണ്ടതാണ്.
കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, മലയാളം എന്നീ വിഷയങ്ങളിലും യുപി വിഭാഗത്തിലും അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 9ന് 10ന്.
തിരുവല്ല അഴിയിടത്തുചിറ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക താത്കാലിക ഒഴിവുണ്ട്. അപേക്ഷയും അസൽ സർട്ടിഫിക്കറ്റുമായി 9 ന് 11 ന് സ്കൂളിലെത്തണം.
കവിയൂർ കെഎൻഎം ഹൈസ്കൂളിൽ മുഴുവൻ സമയ മീനിയൽ (എഫ്ടിസിഎം) ജീവനക്കാരിയുടെ താൽകാലിക ഒഴിവുണ്ട്. പത്താം ക്ലാസിൽ താഴെ യോഗ്യതയുള്ളവർ അഭിമുഖത്തിനായി 9ന് 11ന് സ്കൂളിൽ എത്തണം.