പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴിവുകൾ

 


മല്ലപ്പള്ളി ആനിക്കാട് സെൻറ് മേരീസ് ഹൈസ്കൂളിൽ, ഹൈസ്കൂൾ  വിഭാഗത്തിൽ ഹിന്ദി അധ്യാപക താത്‌കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 23-ന് രാവിലെ 11-ന് സ്‌കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9605946820, 9947593244

റാന്നി കടുമീൻചിറ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) അധ്യാപക താത്‌കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 23-ന് രാവിലെ 10-ന് സ്‌കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ താത്‌കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 19-ന് 11.30-ന്.

അടൂർ ഗവ.ബോയ്സ് എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 20-ന് 1.30-ന്.

അട്ടച്ചാക്കൽ ഗവ.എൽപി സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20-ന് രാവിലെ 10-ന്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ