തിരുവല്ലയില്‍ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചയാൾ പിടിയിൽ

തിരുവല്ലയിൽ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. തിരുവല്ലയിലെ മുത്തൂരില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയിലായത്. മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശി വിപിന്‍ (27) ആണ് പിടിയിലായത്.

ഇന്ന് രാവിലെ എട്ടരയോടെ എം സി റോഡില്‍ രാമന്‍ചിറയിലെ പെട്രോള്‍ പമ്പിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്നു ബസ്. വിദ്യാര്‍ഥികളെ മറ്റൊരു ബസില്‍ സ്‌കൂളിലേക്ക് കൊണ്ടുപോയി. ഡ്രൈവറെ തിരുവല്ല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ