ആനിക്കാട് മുറ്റത്തുമാവ് കവലയില്‍ ജല അതോറിറ്റിയുടെ പൈപ്പില്‍ ചോര്‍ച്ച. കഴിഞ്ഞ ദിവസം രാവിലെയാണ് പൈപ്പില്‍ ചോര്‍ച്ചയുണ്ടായത്. ലീറ്റര്‍ കണക്കിന് ജലമാണ് അതിശക്തമായി പുറത്തേക്ക് ഒഴുകിയത്. അടുത്തിടെ നവീകരിച്ച കാവനാല്‍കടവ്-നൂറോമ്മാവ് റോഡിന്റെ ടാറിങ്ങിനും പൈപ്പിലെ ചോര്‍ച്ചമൂലം കേടുപാടുകള്‍ സംഭവിച്ചു.