എഴുമറ്റൂരിൽ വീണ്ടും വാഹനാപകടം. മല്ലപ്പള്ളി റാന്നി റോഡിൽ ചാലാപ്പള്ളി അരീക്കലിന് സമീപമായി ടിപ്പർ ലോറി കുഴിയിലേക്ക് മറിഞ്ഞു അപകടം. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.
എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട ടിപ്പർ കുഴിയിലേക്ക് മറിയുകയായിരുന്നു. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല.