കുട്ടി കർഷകനെ ആദരിച്ചു

മുരണി യുപി സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ആനിക്കാട് ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കുട്ടി കർഷകനായി തിരഞ്ഞെടുത്ത ഒന്നാം ക്ലാസ് വിദ്യാർത്ഥി പ്രീനേഷ് എൻ എയെ ആദരിച്ചു. സ്കൂൾ മാനേജറും മല്ലപ്പള്ളി പഞ്ചായത്ത് അംഗവുമായ പ്രകാശ്കുമാർ വടക്കേമുറി ഓണാഘോഷ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും കുട്ടി കർഷകനെ ആദരിക്കുകയും ചെയ്തു.  പ്രഥമാധ്യാപിക ശ്രീമതി എസ്. വിദ്യ, പിടിഎ പ്രസിഡന്റ് ശ്രീമതി രാഖി രാജൻ, പൂർവ വിദ്യാർത്ഥി ശ്രീ കുട്ടികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബഹു ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ ജയചന്ദ്രൻ കുട്ടികര്ഷകനായ പ്രീനേഷ് എൻ എയെ അനുമോദിക്കുകയും ചെയ്തു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ