കുന്നംന്താനം ഗവ ആയുർവേദ ഡിസ്‌പെൻസറിക്ക് ആയുഷ് കായകൽപ്പ് പുരസ്‌കാരം

കുന്നംന്താനം ഗ്രാമ പഞ്ചായത്ത്‌ സർക്കാർ ആയുർവേദ ഡിസ്‌പെൻസറിക്ക് പ്രഥമ ആയുഷ് കയകൽപ് അവാർഡ് ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പുരസ്കാരചടങ്ങിൽ മന്ത്രി വീണ ജോർജിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. എന്‍ അഞ്ജന ആരോഗ്യ വിദ്യാഭ്യാസ  സ്ഥിരംസമിതി അധ്യക്ഷ മിനി ജനാർദ്ദനൻ  വികസന സ്ഥിരം സമിതി അധ്യക്ഷ വി എസ് ഈശ്വരി  ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജെ മിനി എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, ആണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ വിഭാഗത്തിൽ കമന്റേഷൻ അവാർഡും മുപ്പത്തിനായിരം രൂപയുമാണ് സമ്മാനമായി ലഭിച്ചത്. മികച്ച  പ്രവർത്തനം കാഴ്ച വെച്ച 132 ആയുഷ് സ്ഥാപനങ്ങൾക്ക്അവാർഡ് ലഭിച്ചു. ഈ വർഷം ദേശീയ നിലവാരമായ എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റും  സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരുടെയും പഞ്ചായത്തിന്റെയും പരിപൂർണ സഹകരണമാണ് ഈ പുരസ്കാരം നേടുന്നതിനു മുതൽ കൂട്ടായതെന്നു മെഡിക്കൽ ഓഫീസർ ഡോ. എന്‍ അഞ്ജന പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ