ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് വീണ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം

ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് വീണ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം. പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനിയായ ബിനു ബിനു (43) ആണ് മരിച്ചത്. 

ഇന്നലെ വൈകിട്ട് 5.30 ഓടെ ചിങ്ങവനം ചന്തക്കവലയിലെ സെൻ്റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം. ജോലിക്കിടെ ഷോൾ മില്ലിലെ മെഷീനിന്റെ ബെൽറ്റിൽ കുടുങ്ങി മറിഞ്ഞു വീഴുകയായിരുന്നു. തല ഇടിച്ചാണ് ഇവർക്ക് പരിക്കേറ്റത്. 

ജീവനക്കാർ ചേർന്ന് ഇവരെ കോട്ടയത്തെ ഭാരത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് കേസെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ