കെ എസ് ആർ ടി സി ബസിന്റെ ചില്ലെറിഞ്ഞു തകർത്ത കുന്നന്താനം സ്വദേശി അറസ്റ്റിൽ

ടിക്കറ്റിന്റെ ബാക്കി തുക നൽകാൻ താമസിച്ചതിന്റെ പേരിൽ കെ എസ് ആർ ടി സി ബസിന്റെ ചില്ലെറിഞ്ഞു തകർത്തയാളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ആഞ്ഞിലിത്താനം മുളമൂട്ടിൽ രതീഷ് (47) ആണ് പിടിയിലായത്. ഈ മാസം 22ന് വൈകിട്ട് 04.30ന് കോട്ടയം – ചെങ്ങന്നൂർ റൂട്ടിൽ ഓടുന്ന കോട്ടയം ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിലെ കണ്ടക്ടർ ടിക്കറ്റ് എടുത്തതിന്റെ ബാക്കി തുകയായ 7 രൂപ നൽകാൻ താമസിച്ചതിന് കുറ്റൂർ ബസ് സ്റ്റോപ്പിൽ ബസിറങ്ങിയ പ്രതി റോഡ് സൈഡിൽ കിടന്ന ഒരു കല്ലെടുത്ത് ബസിന്റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞുതകർക്കുകയായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ