വെണ്ണിക്കുളത്ത് ജിം ട്രെയിനറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേര്‍ പിടിയില്‍

വെണ്ണിക്കുളത്ത് ജിം ട്രെയിനറെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു യുവാക്കളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് മരുതുകാലായില്‍ ഷിജിന്‍ ഷാജഹാന്‍ (24), കീഴ്‌വായ്പൂര്‍ മണ്ണുംപുറം കുളത്തുങ്കല്‍ ബിന്‍സണ്‍ കെ മാത്യൂ (28) എന്നിവരാണ് പിടിയിലായത്.

വെണ്ണിക്കുളത്തുള്ള പെഗാസസ് ജിംനേഷ്യത്തിലായിരുന്നു സംഭവം. പ്രാക്ടീസിനു വന്ന ഷിജിന്‍ ഷാജഹാനെ ജിമ്മിനുള്ളില്‍ ലഹരിവസ്തു ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം വച്ച് ജിം ട്രെയിനറായ അലന്‍ റോയിയെ ആഗസ്റ്റ് ഒന്നിന് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഷിജിന്‍ ഷാജഹാന്‍ കോയിപ്രം പോലീസ് സ്റ്റേഷനിലെ രണ്ട് ക്രിമിനല്‍ കേസുകളിലും ബിന്‍സണ്‍ കെ മാത്യു തിരുവല്ല പോലീസ് സ്റ്റേഷനിലെ ഒരു മയക്കുമരുന്ന് കേസിലും പ്രതിയാണ്. പോലീസ് ഇന്‍സ്പെക്ടര്‍ പി എം ലിബി, എസ് ഐ. രാജീവ്, എസ് സി പി ഒ മാരായ എ എസ് സുരേഷ്, ഷബാന, സി പി ഒമാരായ പരശുറാം, ജയേഷ്, മുരുകദാസ്, ഇര്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ