കോമളം പാലത്തിൽ കൂടി ചെറിയ വാഹനങ്ങൾ ഓടിത്തുടങ്ങി. വാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങിയതോടെ 4 വർഷത്തോളമായി നേരിട്ടിരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി. പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലെ സമീപനപാതയിലും പാലത്തിലും ഉപരിതലത്തിലെ ടാറിങ്ങും പാലത്തിലെ പെയിന്റിങ്ങും നടത്തേണ്ടതുണ്ട്. നിർമാണം പൂർത്തീകരിച്ചതിനു ശേഷമെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് അനുമതി ലഭിക്കാൻ സാധ്യതയുള്ളൂ.
4 വർഷത്തിനു ശേഷം കോമളം പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി
0

