തദ്ദേശ തിരഞ്ഞെടുപ്പ് 2025: ഗ്രീൻ ഇലക്ഷൻ 2025 ക്യാമ്പയിനുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ

പത്തനംതിട്ട ജില്ലയിൽ തദേശ തെരെഞ്ഞെടുപ്പ് പൂരണമായും ഹരിത ചട്ടം പാലിച്ച് നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ നിർദേശ പ്രകാരം ഊർജിതമായ പരിശോധനകളും  നടപടികളും ഉണ്ടാകുമെന്നും പെരുമാറ്റ ചട്ടം 10 ഇൽ പരമാർശിച്ചിട്ടുള്ള ഹരിത ചട്ട പാലനം പൂർണമായും പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിത ചട്ട പാലനത്തിന്റെ പ്രചരണാർത്ഥം ജില്ലയിൽ ഗ്രീൻ ഇലക്ഷൻ 2025 ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ നേതൃത്വം നൽകും. തെരെഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതൽ വോട്ടെണ്ണുന്നത് വരെയുള്ള സമയങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണ പരിപാടികളിലും മറ്റും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി തദ്ദേശ ത്വയംഭരണാടിസ്ഥാനത്തിൽ പ്രത്യേക നോഡൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. 

ഗ്രീൻ ഇലക്ഷൻ 2025 മായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  1. ബോർഡുകൾ തയ്യാറാക്കാൻ നൂറ് ശതമാനം കോട്ടൺ തുണി, റീസൈക്കിളിങ് സാധിക്കുന്ന പോളി എത്തിലിൻ, പേപ്പർ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. 
  2. പോളിസ്റ്റർ കൊടികൾ, പ്ലാസ്റ്റിക് – പോളിസ്റ്റർ തോരണങ്ങൾ എന്നിവ പ്രചരണത്തിനായി ഉപയോഗിക്കരുത്. പേപ്പർ -കോട്ടൺ തുണിയിൽ നിർമ്മിച്ച കൊടികളും, തോരണങ്ങളും ഉപയോഗിക്കാം.
  3. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസുകൾ അലങ്കരിക്കുന്നത് പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ, പുന: ചംക്രമണം ചെയ്യാൻ കഴിയുന്ന വസ്തുക്കൾ എന്നിവ മാത്രം ഉപയോഗിച്ചാവണം. 
  4. തെരഞ്ഞെടുപ്പ് കൺവൻഷനുകൾ, യോഗങ്ങൾ, റാലികൾ തുടങ്ങിയവയിൽ നിരോധിത പ്ലാസ്റ്റിക്, പേപ്പർ കപ്പുകൾ പ്ലേറ്റുകൾ തുടങ്ങിയവ ഉപയോഗിക്കരുത് . 
  5. വോട്ടെടുപ്പിന് ശേഷം സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മാലിന്യം ഹരിത കർമ്മസേന അംഗങ്ങൾ വഴി ക്ലീൻ കേരള കമ്പനി ലിമിറ്റഡിന് കൈമാറണം 
  6. ആവശ്യമുള്ള സ്ഥലങ്ങളിൽ മാലിന്യം തരം തിരിക്കുന്നതിന് മതിയായ ബിന്നുകളുണ്ടെന്ന് രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. 
  7. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതു ജനങ്ങൾക്ക് 9446700800 എന്ന വാട്സാപ്പ് നമ്പറിൽ പരാതികൾ അറിയിക്കാം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ