പതിനേഴുകാരിയെ പ്രണയംനടിച്ച് ലൈംഗികപീഡനത്തി നിരയാക്കിയ കേസിൽ മല്ലപ്പള്ളി മടുക്കോലി കൊട്ടകപ്പറമ്പിൽ കെ.എം. മനു (28)-നെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി ഒന്നിലധികം തവണ പീഡിപ്പിച്ചതായാണ് പരാതി.
ഒളിവിൽപ്പോയ ഇയാളെ പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ ബി.സജീഷ്‍കുമാർ, സിവിൽപോലീസ് ഓഫീസർമാരായ അലക്സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘം എരുമേലിയിൽനിന്നു പിടികൂടുകയായിരുന്നു.
പോക്സോ കേസിൽ അറസ്റ്റിലായ മനു, തിരുവല്ല, റാന്നി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കീഴ്വായ്പൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിലും പ്രതിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

