മല്ലപ്പള്ളിയിൽ മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മല്ലപ്പള്ളിയിൽ മാനസികവെല്ലുവിളി നേരിടുന്ന 21-കാരിയെ പീഡിപ്പിച്ച കേസിൽ ആനിക്കാട് മണിയംകുളത്ത് സുബിൻ സുകുമാരനെ (37) കീഴ്വായ്പൂര്‌ പോലീസ് അറസ്റ്റ് ചെയ്തു. 

വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ 'അമ്മ നൽകിയ പരാതിപ്രകാരം പോലീസ് കേസെടുത്തപ്പോൾ പ്രതി ഒളിവിൽ പോയി. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മല്ലപ്പള്ളി പാലത്തിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. 

കീഴ്വായ്പൂര്‌ ഇൻസ്പെക്ടർ രാജേഷ് കുമാർ, എഎസ്ഐ അൻസീം, സീനിയർ പോലീസ് ഓഫീസർ ദീപു, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, വിഷ്ണുദേവ്, അഖിൽ, സന്തോഷ്, അരുൺരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ