തിരുവല്ല-കുമ്പഴ റോഡില്‍ ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ബിഎംബിസി ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 16 വരെ പരിയാരം ജംഗ്ഷന്‍ മുതല്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു