കെ എസ് ഇ ബി കുന്നന്താനത്ത് ക്രിൻ ഫ്രാ പാർക്കിൽ സ്ഥാപിക്കുന്ന പുതിയ 33 KV സബ് സ്റ്റേഷൻ്റ് 07/11/25 ൽ നടക്കുന്ന നിർമ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘ രൂപീകരണ യോഗം കുന്നന്താനം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ 01/11/2025 ന് നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി സതീഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കൂടത്തിൽ, ഓട്ടോകാസ്റ്റ് ലിമിറ്റഡ് ചെയർമാൻ അലക്സ് കണ്ണമല , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.സി മാത്യൂ,മിനി ജനാർദ്ധനൻ, ജേക്കബ്ബ് എം എബ്രഹാം, ഗീതാകുമാരി, എസ് വി സുബിൻ, കെ കെ രാധാകൃഷ്ണ കുറുപ്പ്, അഡ്വ സന്തോഷ് തോമസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കിൻഫ്രാ വ്യവസായ അസ്സോസിയേഷൻ പ്രതിനിധികൾ , കെ എസ് ഇ ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

