തിരുവല്ല പുളികീഴില്‍ വീട്ടിൽ വളർത്തുന്ന പോത്ത് വിരണ്ടോടി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. പോത്തിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് കുത്തേറ്റത്. പരുക്കേറ്റവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനവാസ മേഖലയിലെ പറമ്പിലേക്ക് കയറിയ പോത്തിനെ പിടികൂടാനുള്ള ശ്രമം പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ തുടരുകയാണ്.