ക്രിസമസ്‌ ബെല്‍സ്‌ 2025


ക്രിസ്മസ് വരവറിയിച്ച മല്ലപ്പള്ളി മെലോ സര്‍ക്കിളിന്റെ ക്രിസമസ്‌ ബെല്‍സ്‌ 2025 ഗാനസന്ധ്യ 14ന്‌ 7ന്‌ മല്ലപ്പള്ളി മാര്‍ ഡയനീഷ്യസ്‌ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സിഎസ്‌ഐ മധ്യകേരള മഹായിടവക സീനിയര്‍ വൈദികന്‍ റവ. ഡോ. കെ.ടി. കുര്യന്‍ ക്രിസ്മസ്‌ സന്ദേശം നല്‍കും.

ഹാര്‍മണി സംഗീതത്തെ സ്നേഹിക്കുന്ന മല്ലപ്പളളിയിലും പരിസര പരദേശങ്ങളിലുമുള്ള വിവിധ സഭകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി 2004ല്‍ തുടങ്ങിയ മല്ലപ്പള്ളി മെലോ സര്‍ക്കിളിൽ അമ്പതോളം അംഗങ്ങളാണുള്ളത്.

ടി.വി. ചെറിയാന്‍ (ഡയറക്ടർ), ജോര്‍ജ്‌ കുര്യന്‍ (ക്വയര്‍ മാസ്‌റ്റര്‍), ചാക്കോ വര്‍ഗീസ്‌ (സെക്രട്ടറി, ലൈല അലക്സാണ്ടര്‍ (ട്രഷറര്‍) എന്നിവരാണു പ്രവർത്തനസമിതി.

മലയാളം, ഇംഗ്ലിഷ്‌ ക്ലാസിക്കല്‍ ഗാനങ്ങളാണു ക്രിസ്മസ്‌ ബെൽസ്‌ 2025ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വിശ്വരപസിദ്ധ സംഗീതജ്ഞന്‍ ജോര്‍ജ്‌ ഫ്രെഡറിക്‌ ഹാന്‍ഡലിന്റെയും ആധുനിക സംഗീതജ്ഞരുടെയും ഉള്‍പ്പെടെ പത്തോളം ഗാനങ്ങൾ ആലപിക്കുമെന്നു ക്വയര്‍ മാസ്‌റ്റര്‍ ജോര്‍ജ് കുര്യന്‍, സെക്രട്ടറി ചാക്കോ വര്‍ഗീസ്‌, ബാബു ഉമ്മന്‍, ഷേര്‍ളി  ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ