പത്തനംതിട്ട കുമ്പഴ -കോന്നി- വെട്ടൂർ റോഡിൽ ടാറിങ് നടക്കുന്നതിനാൽ നാളെ മുതൽ 6 ദിവസത്തേക്ക് വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. പുനലൂർ - മൂവാറ്റുപുഴ റോഡ് വഴി വാഹനങ്ങൾ പോകണം.
റാന്നി - വലിയകാവ് റോഡിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ പൊന്തൻപുഴ മുതൽ വലിയകാവ് റോഡിലൂടെയുളള വാഹനഗതാഗതത്തിനു നാളെ മുതൽ 3 വരെ നിയന്ത്രണം ഏർപ്പെടുത്തി. വലിയകാവ് റോഡിൽ നിന്ന് മന്ദമരുതി ഭാഗത്തേക്കുളള റോഡ് വഴി വാഹനങ്ങൾ പോകണം.

