ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും. വൈകീട്ട് 5 മണി മുതലാണ് ബുക്കിംഗ് ആരംഭിക്കുക. 15000 പേര്‍ക്കാണ് ദര്‍ശനാനുമതി.
സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം. രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് സന്നിധാനത്ത് പ്രവേശനം അനുവദിക്കുക.
വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ചെയ്യുന്നതിന് sabarimalaonline.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.