പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും


ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും.ഹയര്‍സെക്കന്‍ഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്‌എസ്‌ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്മെന്റ് വിവരങ്ങള്‍ക്ക് www.admission.dge.kerala.gov.in സന്ദര്‍ശിക്കുക.

അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോ​ഗിനിലെ ഫസ്റ്റ് അലോട്ട് റിസല്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്കൂളില്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 

ആദ്യ അലോട്ട്മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസ് അടച്ച്‌ സ്ഥിരം പ്രവേശനം നേടണം. മറ്റു ഓപ്ഷനുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം. 

വിഎച്ച്‌എസ്‌ഇ പ്രവേശനം 29നും ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഒക്ടോബര്‍ ഒന്നിനും അവസാനിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ