വെണ്ണിക്കുളം പോളിടെക്‌നിക്ക് പ്രവേശനം


പോളിടെക്‌നിക്ക് പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി താഴെ പറയുന്ന സമയ ക്രമം അനുസരിച്ച് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ഹാജരാകണം. 

അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അസല്‍ രേഖകള്‍, ടിസി, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടയ്ക്കാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, കൂടാതെ പിടിഎ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടിന് അകം കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പിടിഎ ഫണ്ട് 2000 രൂപ ക്യാഷ് ആയി നല്‍കണം. 

സെപ്റ്റംബര്‍ 22ന്

ആട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്.

സെപ്റ്റംബര്‍ 23ന് 

സിവില്‍ എഞ്ചിനിയറിംഗ്,  ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്.

സെപ്റ്റംബര്‍ 24, 27, 28 തീയതികളില്‍ മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും.

28ന് ലാറ്ററല്‍ എന്‍ട്രി പ്രവേശനം നടക്കുന്നതിനാല്‍ തിരക്കൊഴിവാക്കാനായി എല്ലാ ബ്രാഞ്ചുകളിലും ഉള്ള അലോട്ട്‌മെന്റ് ലഭിച്ചവര്‍ 24ന് അകം പരമാവധി പ്രവേശനം നേടണം എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495120450, 9446856388, 9447113892. 

വെബ്‌സൈറ്റ്: www.gpcvennikulam.ac.in

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ