സൗത്ത് കൊറിയൻ സർക്കാറിൻ്റെ പദ്ധതികളുടെ ഭാഗമായുള്ള ഉള്ളികൃഷിക്കാണ് കർഷകരെ കേരളത്തിൽ നിന്ന് റിക്രുട്ട് ചെയ്യുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് ആണ് സൗത്ത് കൊറിയയിലേക്ക് കൃഷിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നു.
അടിസ്ഥാന യോഗ്യത പത്താം ക്ളാസ് വിദ്യാഭ്യാസം. പ്രതിമാസ ശമ്പളം 1000 യു എസ് ഡോളറിനും 1500 യു എസ് ഡോളറിനും ഇടയിൽ. (ഇന്ത്യൻ രൂപ 74,000 ത്തിനും 1,12,000 ത്തിനും ഇടയിൽ).
25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരിൽ 60 ശതമാനം സ്ത്രീകളെയായിരിക്കും പരിഗണിക്കുക. കൃഷിയിൽ മുൻ പരിചയം വേണം. ഈ മാസം 27 വരെ അപേക്ഷ സമർപ്പിക്കാം.
https://odepc.kerala.gov.in/jobs/recruitment-of-agricultural-labours-to-south-korea/ എന്ന ലിങ്ക് വഴിയോ recruit@odepc.in എന്ന ഇമെയിലിൽ ബയോഡാറ്റ അയച്ചോ അപേക്ഷ സമർപ്പിക്കാനുവുന്നതാണ്.
ഒക്ടോബർ 27 നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലും 29 നു എറണാകുളം മുനിസിപ്പൽ ടൗൺഹാളിലും ഒഡെപെക് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. കൊറിയയിലെ ജോലി സാഹചര്യം, ജോലിയുടെ അവസ്ഥ എന്നിവ സെമിനാറിൽ വ്യക്തമാക്കും. അതിനു ശേഷമായിരിക്കും യോഗ്യതയും താത്പര്യവുമുള്ളവരെ ഇൻ്റർവ്യൂവിനു വിളിക്കുക.