- തിരുവല്ല കവിയൂർ കെ.എൻ.എം. ഗവ. ഹൈസ്‌കൂളിൽ ഗണിത വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ ബുധനാഴ്ച 9.30-ന് രേഖകളുമായി അഭിമുഖത്തിന് എത്തണം.
- അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂളിൽ ഗണിത വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. 27-ന് 11.30-ന് അഭിമുഖം നടക്കും.
- കടപ്ര കണ്ണശ്ശ സ്മാരക സ്‌കൂളിൽ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. 29-ന് 11 മണിക്ക് അഭിമുഖം നടക്കും.
- മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക് അധ്യാപകന്റെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11. ഫോൺ: 04692 680574
- ചാലാപ്പള്ളി ചെറിയകുന്നം ഗവ. എൽ.പി.സ്‌കൂളിൽ താത്കാലിക അധ്യാപകനെ ദിവസവേതനത്തിൽ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന് സ്‌കൂൾ ഓഫീസിൽ നടക്കും.
- റാന്നി ഇടമുറി ഗവ.ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് ഗണിത അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികാധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ. ഫോൺ : 9447830978.
- പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ 2021-22 അധ്യയന വർഷങ്ങളിൽ ഹിന്ദി, ഇക്കണോമിക്സ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ മൂന്നിന് വൈകീട്ട് മൂന്നിന് മുമ്പ് കോളേജ് ഓഫീസിൽ അപേക്ഷ നൽകണം. കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 0468-2222223, 2325223.
- മണ്ണടി യു.ഐ.ടി.യിൽ കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് നവംബർ ഒന്നിന് മുമ്പ് എത്തണം. ഫോൺ: 04734 282290, 9497440734, 9946433210.
- അടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. കെ-ടെക് യോഗ്യത നിർബന്ധമാണ്. ആവശ്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂളിൽ എത്തണം.