ചുങ്കപ്പാറയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു


 പത്തനംതിട്ട ജില്ലയിൽ ചുങ്കപ്പാറയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. ചുങ്കപ്പാറ മാരംകുളത്തു നടന്ന അപകടത്തിൽ E.M നജീബാണ് (41) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. 

പത്തനംതിട്ട ചുങ്കപ്പാറ മാരംകുളം പ്ലാമൂട്ടിൽ ബേബി യേശുദാസിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടം ഉണ്ടായത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപ് തട്ട് പൊളിച്ചതാവും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

നജീബും ഒപ്പമുണ്ടായിരുന്ന രണ്ടു പേരും കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് അടിയിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാരും, വീട്ടുടമയും ചേർന്ന് അഗ്നിരക്ഷാ സേനയിലും, പൊലീസിലും വിവരം അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവ സ്ഥലത്ത് തന്നെ നജീബ് മരിച്ചു. 

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ടു പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 

Photo & News Courtsey: www.janamaithripampadynews.com

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ