റേഷൻ കാർഡുകളിലെ തെറ്റുകൾ തിരുത്താം


 റേഷൻ കൃത്യമായി ലഭിക്കുന്നതിനും 100 ശതമാനം ആധാർ സീഡിങ്‌ പൂർത്തീകരിക്കുന്നതിനും റേഷൻ കാർഡിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്തുന്നതിനുമായി സിവിൽ സപ്ലൈസ് വകുപ്പ് ‘തെളിമ’ പദ്ധതി ആവിഷ്‌കരിച്ചു.

പദ്ധതിപ്രകാരം റേഷൻ കാർഡ് അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. എൽ.പി.ജി., വൈദ്യുതി കണക്ഷൻ എന്നിവയുടെ വിവരങ്ങൾ ചേർക്കാം.

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത അംഗങ്ങൾക്ക് അതിനുള്ള അവസരവുമുണ്ട്. റേഷൻ ഡിപ്പോകളിൽനിന്ന്‌ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ചും ഡിപ്പോയിലെ ലൈസൻസി/സെയിൽസ്‌മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള പരാതികൾ, ഡിപ്പോ നടത്തിപ്പിനെസംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും വകുപ്പിനെ അറിയിക്കാം.

പദ്ധതിയുമായി ബന്ധപ്പെട്ട്‌ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ ഡിസംബർ 15 വരെ അപേക്ഷകളും പരാതികളും നിക്ഷേപിക്കാം. ഫോൺ: 0468-2222612, 2320509.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ