ആനിക്കാട് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്


 ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവൃത്തികൾക്കായി ആനിക്കാട് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നവംബർ 24 വൈകീട്ട് അഞ്ചിന് മുൻപ് അപേക്ഷിക്കണം. അഭിമുഖം നവംബർ 27 രാവിലെ 11-ന്. 

ആനിക്കാട്‌ പഞ്ചായത്തിൽ 15-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്‍ഡ്‌ വിനിയോഗിച്ച്‌ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാറിങ്‌ നടത്തുന്നതിനും ഈ-ഗ്രാമ സ്വരാജ്‌ പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പ്രൊജക്ട്‌ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്‌. 

18നും 30 നും ഇടയിലുള്ളവര്‍ക്ക്‌ അപേക്ഷിക്കാം (പട്ടികജാതി പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക്‌ 3 വര്‍ഷത്തെ ഇളവ്‌ ലഭ്യമാണ്‌). ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്പോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്‌ ബിസിനസ്‌ മാനേജിമെന്റ്‌/ഡി സിഎ/പിജിഡിസിഎ പാസായിരിക്കണം. 24ന്‌ 5ന്‌ മുന്‍പ്‌ അപേക്ഷിക്കണം.

 http://panchayat.lsgkerala.gov.in/anicadupanchayat/ ൽ  കൂടുതൽ വിവരങ്ങള്‍ ലഭ്യമാണ്‌. അപേക്ഷകര്‍ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം 27 ന്‌ 11ന്‌ അഭിമുഖത്തിനെത്തണമെന്ന്‌ സ്രെകട്ടറി അറിയിച്ചു ഫോണ്‍: 9496042603, 0469 2685234. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ