കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയയാൾ സ്വയം നിരീക്ഷണ നിർദേശം ലംഘിച്ചു കറങ്ങി നടന്നു. നിരീക്ഷണ സമയത്ത് മാളുകളിലും ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമാണ് ഇയാൾ പോയത്.
രോഗിക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നും സമ്പർക്ക പട്ടിക വിപുലമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും അധികൃതർ അറിയിച്ചു.
കോംഗോ ഹൈറിസ്ക് രാജ്യമല്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ പോകാൻ അനുവദിക്കുകയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.