കോട്ടാങ്ങല്‍-പാടിമണ്‍ ജേക്കബ്സ് റോഡില്‍ പൈപ്പ് പൊട്ടല്‍ നിത്യസംഭവമാകുന്നു


 

കോട്ടാങ്ങല്‍-പാടിമണ്‍ ജേക്കബ്സ് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ നിത്യസംഭവമാകുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് വായ്പൂര് യതീംഖാനക്കു സമീപം പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയത് ദിവസങ്ങളോളമാണ്. വിണ്ടും നൂറുമീറ്ററോളം ദൂരത്തില്‍ രണ്ടിടത്താണ് ഇപ്പോള്‍ പൈപ്പ് പൊട്ടിയത്. സെന്റ് മേരീസ് പള്ളിക്കുസമീപം പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ റോഡ് വെട്ടിപ്പൊളിച്ച കുഴിയില്‍വിണ്  കഴിഞ്ഞ ദിവസം ഒരാൾക്ക് കാലിനും കൈക്കും പരിക്കുണ്ട്.

ഇരുചക്ര വാഹനത്തിനും കേടുപാട് സംഭവിച്ചു.  അധികൃതരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ആക്ഷേപമുണ്ട്. പൈപ്പ് പൊട്ടല്‍ നിരന്തരമായി ഉണ്ടാകുന്നതിനാല്‍ നിരവധി പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതും പതിവാകുന്നു. ഉന്നത നിലവാരത്തില്‍ ടാറിങ് ജോലികള്‍ പൂര്‍ത്തിയാക്കിയ റോഡില്‍ പൈപ്പ് പൊട്ടല്‍ പതിവാകുന്നതിനാല്‍ റോഡി‍ന്റെ തകര്‍ച്ചയും വേഗത്തിലാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പൈപ്പ് പൊട്ടലിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.

News Courtesy: www.janamaithripampadynews.com

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ