റെയിൽവേ ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകൾ റദ്ദാക്കി

 സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതിനെ തുടർന്ന് കേരളത്തിലോടുന്ന ട്രെയിനുകളുടെ എണ്ണം റെയിൽവേ കുറച്ചു. 12 ട്രെയിനുകളാണ് റെയിൽവേ ഒറ്റയടിക്ക് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളെല്ലാം ശനി ഞായർ ദിവസങ്ങളിലോടുന്നവയാണ്. വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സംസ്ഥാന സ‌ർക്കാർ അറിയിച്ചെങ്കിലും ഈ ദിവസങ്ങളിലെ ട്രെയിൻ സ‌ർവീസുകൾ കുറയ്ക്കാനാണ് റെയിൽവേയുടെ തീരുമാനം.

കൊവിഡ് സുരക്ഷയുടെ പേരിലാണ് റെയിൽവേയുടെ നടപടി. തിരുവനന്തപുരം ഡിവിഷനിൽ നിന്ന് നാലു ട്രെയിനുകളും പാലക്കാട് ഡിവിഷനിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ: 

തിരുവനന്തപുരം ഡിവിഷൻ: നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ്സ് (16366), കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06431), കൊല്ലം - തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06425), തിരുവനന്തപുരം - നാഗർകോവിൽ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06435)

പാലക്കാട്‌ ഡിവിഷൻ: ഷൊർണ്ണൂർ - കണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06023), കണ്ണൂർ - ഷൊർണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06024), കണ്ണൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06477), മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06478), കോഴിക്കോട് - കണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06481), കണ്ണൂർ - ചർവത്തൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06469), ചർവത്തൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06491), മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ്സ് (16610) 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ