പെരുന്തുരുത്തി മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

തിരുവല്ല പെരുന്തുരുത്തിയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻതീപിടിത്തം. പെരിങ്ങര പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേനയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ 5.30 നാണ് സംഭവം. 

എം.സി. റോഡിൽ പ്ലാംചുവട് - മുട്ടത്തുപടി റോഡിലെ ആൾത്താമസമില്ലാത്ത കെട്ടിടം മാലിന്യ സാംസ്കരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയിരുന്നു. കെട്ടിടത്തിലെ നാലുമുറികളിലായി പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനായി ശേഖരിച്ചിരുന്നു. മാലിന്യങ്ങൾക്ക് തീപിടിച്ചതോടെ കെട്ടിടം പൂർണമായി കത്തിനശിച്ചു.

 കെട്ടിടത്തിൽ തീയാളുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ