വാവാ സുരേഷ് മല്ലപ്പള്ളിയിൽ നിന്ന് മൂർഖനെ പിടിച്ചു

 മല്ലപ്പള്ളിയിൽ ഷെഡിൽ ഒളിച്ചിരുന്ന മൂർഖനെ വാവാ സുരേഷ് പിടിച്ചു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ വാവാ സുരേഷ് മല്ലപ്പള്ളി മൂശാരിക്കവല ചെങ്കല്ലിൽ മിഥുൻ നിവാസിൽ മധുവിന്റ് വീടിന് സമീപമുള്ള ഷെഡിൽ നിന്നാണ് ശനിയാഴ്ച രാത്രി മൂർഖനെ പിടിച്ചത്.

പണി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ ആണ് ശനിയാഴ്ച രാത്രി എഴുമണിയോടെ മൂർഖൻ പാമ്പിനെ കണ്ടത്. ആദ്യം നാട്ടുകാർ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്നാണ് വാവാ സുരേഷിനെ വിളിച്ചത്. 

പത്തു മണിയോടെ എത്തിയ വാവാ സുരേഷ് മാളത്തിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടി. എകദേശം അറ് അടിയോളം നീളമുള്ള ആൺ വർഗ്ഗത്തിൽ പെട്ട മൂർഖൻ പാമ്പിനെ ആണ് പിടിച്ചത്. പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നു വിടുമെന്ന് വാവാ സുരേഷ്  പറഞ്ഞു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ