സി സ് ബി ബാങ്ക് ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക്​

 സി സ് ബി (കാത്തലിക് സിറിയൻ) ബാങ്ക് ജീവനക്കാരും ഓഫിസർമാരും ഈ ഫെബ്രുവരി 28, മാർച്ച് 14 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. 

11ാം ഉഭയകക്ഷിക്കരാർ നടപ്പാക്കുക, പ്രതികാര നടപടികൾ അവസാനിപ്പിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്​. ഇതേ ആവശ്യങ്ങളുന്നയിച്ച് ഇതിനകം ഏഴ് പണിമുടക്കുകൾ നടന്നു. 

പണിമുടക്കിന്​ മുന്നോടിയായി സി.എസ്​.ബി തിരുവല്ല ശാഖക്കു മുന്നിലും പത്തനംതിട്ട ശാഖക്കു മുന്നിലും യു.എഫ്.ബി.യുവിന്റെ അഭിമുഖ്യത്തിൽ സായാഹ്ന ധർണ നടന്നു. തിരുവല്ലയിൽ യു.എഫ്.ബി.യു ജില്ല കൺവീനർ കെ.ബി. ശിവാനന്ദനും പത്തനംതിട്ടയിൽ എ.ഐ.ബി.ഇ.എ ജില്ല പ്രസിഡന്റ് ജോൺ മത്തായിയും ഉദ്​ഘാടനം ചെയ്തു. ജിതിൻ, ഉദയൻ, രമേശ്, വിനോദ് കര്യാക്കോസ്, സിജോ വർഗീസ് സണ്ണി, ഫൈസൺ, റെൻസി എന്നിവർ സംസാരിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ