കാട്ടുപന്നി വാഴത്തോട്ടം നശിപ്പിച്ചു

 ഏത്തവാഴത്തോട്ടത്തിന് ചുറ്റുമുള്ള വേലിക്കടിയിലൂടെ തുരങ്കമുണ്ടാക്കി അകത്തുകടന്ന് കാട്ടുപന്നിക്കൂട്ടം കൃഷിനശിപ്പിച്ചു. എഴുമറ്റൂർ പഞ്ചായത്തിലെ വെണ്ണിക്കുളം ബഥനി ഭാഗത്താണ് കുലച്ചതും അല്ലാത്തതുമായ നൂറിലധികം വാഴകൾ കുത്തിമറിച്ചത്. മിക്കതിന്റെയും മാണവും പിണ്ടിയും വരെ നാര് പരുവത്തിലാക്കിയിട്ടുണ്ട്. 

അരങ്ങത്ത് മാത്യു ജോൺ സ്ഥലം പാട്ടത്തിനെടുത്താണ് എണ്ണൂറോളം വാഴകൾ നട്ടിരുന്നത്. കഴിഞ്ഞ വർഷം ചുഴലിക്കാറ്റിൽ പൂർണമായി കൃഷി നശിച്ചിരുന്നു. പിന്നീട് വെച്ചതാണ് ഇപ്പോൾ പന്നികൾ ഇല്ലാതാക്കിയത്. 15 മൂട് കപ്പയും നഷ്ടപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ