വൃദ്ധന്റെ എ.ടി.എം കാർഡിലൂടെ പണം കവർന്ന സഹായി അറസ്റ്റിൽ

 തിരുവല്ലയിൽ ഫ്ലാറ്റിൽ താമസിക്കുന്ന വൃദ്ധന്റെ എ.ടി.എം.കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ സഹായി അറസ്റ്റിലായി. പത്തനാപുരം കണ്ടയം വീട്ടിൽ രാജീവ് (38) ആണ് അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തീയേറ്ററിന് സമീപത്തെ ബി.ടെക് ഫ്ലാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്റെ പണമാണ് എ.ടി.എമ്മിലൂടെ രാജീവ് കവർന്നത്. 

മക്കൾ വിദേശത്തുള്ള എബ്രഹാം തനിച്ചാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. പുനലൂരിലെ ഒരു ഏജൻസി മുഖേന കഴിഞ്ഞ ജനുവരിയിലാണ് എബ്രഹാമിനെ പരിചരിക്കാനായി രാജീവ് ഫ്ലാറ്റിൽ ജോലിക്കെത്തിയത്. എബ്രഹാമിന്റെ എ.ടി.എം കാർഡ് പ്രതി രഹസ്യമായി കൈക്കലാക്കി. തുടർന്ന് കാർഡിന്റെ കവറിൽ രേഖപ്പെടുത്തിയിരുന്ന പിൻ നമ്പർ ഉപയോഗിച്ച് പലതവണയായി ഒന്നരലക്ഷത്തോളം രൂപ എ.ടി.എമ്മിലൂടെ പിൻവലിക്കുകയായിരുന്നു. 

ബാങ്കിലേക്ക് പണം അയച്ചത് അറിയിക്കാൻ വിദേശത്തുള്ള മകൻ ഏബ്രഹാമിനെ വിളിച്ചപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് ബാങ്കിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പലതവണ എ.ടി.എമ്മിലൂടെ പണം നഷ്ടമായ വിവരം അറിയുന്നത്. ഇതേതുടർന്ന് എബ്രഹാം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ