പത്തനംതിട്ട ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
- വെച്ചൂച്ചിറ 8
- പളളിക്കല്‍ 6
- കുളനട 5
- ഇരവിപേരൂര്‍ 5
- അടൂര്‍ 4
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 203 പേര്‍ രോഗമുക്തരായി. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1880 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.