പുനലൂരിന് സമീപം നേരിയ ഭൂചലനം

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്.

ഇന്നലെ രാത്രി 11. 39 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് വലിയ ശബ്ദവും കേട്ടതായി ആളുകള്‍ പറഞ്ഞു. ആളപായമില്ല.

കൊല്ലം പുനലൂരിന് സമീപം ഭൂചലനം. രാത്രി 11.39 ഓടെ പുനലൂരിന് വടക്ക് പടിഞ്ഞാറ് 12 കി.മീ അകലെയാണ് 2.8 തീവ്രത പ്രതീക്ഷിക്കുന്ന ഭൂചലനമെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ പറയുന്നു.

ഔദ്യോഗിക ഏജൻസിയായ നാഷനൽ സെന്റർ ഫോർ സെസ്മോളജി ഇതു സ്ഥിരീകരിച്ചിട്ടില്ല.

ഭൂചലനം സംബന്ധിച്ച വിവരങ്ങൾ ഇങ്ങനെയാണ്

Earthquake data: Mag / depth: unspecified

Apr 5, 2022 19:09 GMT, Apr 6, 2022 12:39 am (GMT +5:30) local time

Lat / Lng: 9.07498 / 76.88965: Near Punalur, Kerala, India

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ