മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു


 മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്‌, ശബരീനാഥ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ മല്ലപ്പള്ളി വടക്കൻകടവിലായിരുന്നു അപകടം. മരിച്ച രണ്ടുപേരും തിരുനെൽവേലിയിൽനിന്ന് കുടുംബാംഗങ്ങൾക്കൊപ്പം മല്ലപ്പള്ളിയിലെ ബന്ധുവീട്ടിൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു.

തിരുനെല്‍വേലി സ്വദേശികളായ ഇവര്‍ തൃശൂരിലാണ് താമസം. ചടങ്ങിനെത്തിയ എട്ട് കുട്ടികളാണ് വീട്ടുകാരോട് പറയാതെ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയത്. അതിൽ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാൾ നീന്തി രക്ഷപ്പെട്ടു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് പുഴയിലിറങ്ങി തിരച്ചിൽ നടത്തിയത്. ഏകദേശം അരമണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായത്. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ.

സിനിമ നടന്‍ പ്രശാന്താണ് അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ