അധ്യാപക ഒഴിവുകൾ പത്തനംതിട്ട ജില്ലയിൽ (29/05/2022)

 


മല്ലപ്പള്ളി കീഴ്വായ്പൂര് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. (മലയാളം), യു.പി.എസ്.എ. ഒഴിവുകളുണ്ട്. അഭിമുഖം ചൊവ്വാഴ്ച 12-ന്.

തിരുവല്ല കുന്നന്താനം സെന്റ് മേരീസ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എൽ.പി.എസ്.ടി.യുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത ഉള്ളവർ ചൊവ്വാഴ്ച 11.30-ന് അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട്‌ ഹാജരാകണം.

റാന്നി ഇടക്കുളം ഗുരുകുലം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി gurukulamhssedakulam@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 04735252022.

വെച്ചൂച്ചിറ കോളനി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ് ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ ബുധനാഴ്ച 12-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.

വടശ്ശേരിക്കര ഗവ.എൽ.പി.സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി.യുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 10-ന്. കെ.ടെറ്റ്. നിർബന്ധമാണ്. യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന്് ഹെഡ്മാസ്റ്റർ അറിയിച്ചു.

ചാലാപ്പള്ളി ചെറിയകുന്നം ഗവ.എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി തിങ്കളാഴ്ച രാവിലെ 11-ന് സ്‌കൂളിൽ അഭിമുഖം നടത്തും. കെ.ടെക്്് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

കുന്നന്താനം പാലക്കത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി.യുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 11.30-ന്.

തുരുത്തിക്കാട് ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്‌എ വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്‌. ടിടിസി/ഡിഇഡി, കെടെറ്റ്‌ നിര്‍ബന്ധം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി നാളെ 2ന്‌ അഭിമുഖത്തിനെത്തണമെന്നു ഹെഡ്മിസ്ട്രസ്  അറിയിച്ചു.

കുളത്തൂര്‍ ഗവ. എല്‍വി എല്‍പി സ്‌കൂളില്‍ രണ്ട്‌ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്ക്‌ നാളെ 2ന്‌ അഭിമുഖം നടക്കുമെന്ന്‌ പ്രഥമാധ്യാപിക അറിയിച്ചു. 

പത്തനംതിട്ട കൊടുന്തറ ഗവ.എൽ.പി.എസിൽ എൽ.പി.എസ്.ടി. തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. ടി.ടി.സി., കെ.ടെറ്റ് യോഗ്യതയുള്ളവർ 31-ന് 10-ന് സ്കൂൾ ഓഫീസിലെത്തണം.

ഇലന്തൂർ ജി.വി.എച്ച്.എസ്.എസിൽ എൽ.പി.എസ്.ടി. തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. 31-ന് 10.30-നാണ് അഭിമുഖം.

മാത്തൂർ ഏറത്തുന്പമൺ ഗവ.യു.പി.എസിൽ എൽ.പി. വിഭാഗത്തിൽ അധ്യാപികയുടെ ഒഴിവുണ്ട്. യോഗ്യത: ടി.ടി.സി.-കെ.ടെറ്റ്. 31-ന് 1.30-നാണ് അഭിമുഖം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ