പ്രവർത്തന മികവിൽ മുന്നിൽ മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസ്

 സംസ്ഥാനത്തെ താലൂക്ക് സപ്ലൈ ഓഫീസുകളിൽ പ്രവർത്തന മികവിൽ ഒന്നാമതെത്തിയത് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി. പൊതുവിതരണവകുപ്പ് വജ്രജൂബിലി ആഘോഷ വേദിയിൽ ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിക്കുമ്പോൾ മല്ലപ്പള്ളി മറികടന്നത് 84 ഓഫീസുകളെ. അവസാന പരിഗണനയിൽ തൊടുപുഴ, ഇരിട്ടി എന്നിവ കൂടി ഉണ്ടായിരുന്നെങ്കിലും അവരും പിന്നിലായി.

ചരിത്രനേട്ടത്തിലേക്ക് നയിച്ചത് ഓഫീസ് ജീവനക്കാരുടെയും റേഷൻകട ഉടമകളുടെയും കൂട്ടായ പ്രവർത്തനമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ആർ. അഭിമന്യു പറഞ്ഞു. റേഷൻ കാർഡുള്ള 39,946 കുടുംബങ്ങളുണ്ട്. 90 റേഷൻ കടകളും. പൊതുജനങ്ങളുടെ അപേക്ഷകളോ പരാതികളോ 4.30-ന് മുൻപ് കിട്ടിയാൽ കഴിയുന്നതും അഞ്ച് മണിക്കകം തീർപ്പ് കൽപ്പിച്ച് നടപടിയെടുക്കുന്ന ശീലമാണ് മല്ലപ്പള്ളി സപ്ലൈ ഓഫീസിൽ.

പൊതുജനത്തിന്റെ പരാതികൾ കുറവ്, ഉള്ളവ പരിഹരിച്ചതിലെ വേഗം, ഫയലുകൾ തീർപ്പാക്കുന്നതിലെ കൃത്യത എന്നിവയടക്കം കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പ്രത്യേക സംഘമെത്തി സപ്ലൈ ഓഫീസുകളിൽ പരിശോധിച്ചിരുന്നു.

ജില്ലയിൽനിന്ന് നിർദേശിച്ചത് മല്ലപ്പള്ളിയെയായിരുന്നു. സംസ്ഥാന തലത്തിൽ നടന്ന സൂക്ഷ്മപരിശോധനയിലും മികവിൽ മുന്നിലെത്തിയതോടെ ഒന്നാം സ്ഥാനം ഉറച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ