എം.സി. റോഡിലെ തിരുവല്ല കുരിശു കവലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ് ഡിവൈഡർ ഇടിച്ചുതകർത്തു. കുരിശുകവലയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം.
ചെങ്ങന്നൂർ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്കുപോയ ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. റോഡിൽ അരമണിക്കൂറോളം നേരം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.